Society Today
Breaking News

കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഹിന്ദി ദിവസ് സംഘടിപ്പിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ. എസ് രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രടിവി താരം  ആര്യ ശര്‍മ്മ ചടങ്ങില്‍ മുഖ്യാതിഥിയായി.  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആശിഷ് പാണ്ഡെ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രോഹിത് ഋഷി,ചീഫ് വിജിലന്‍സ് ഓഫീസര്‍ അമിത് ശ്രീവാസ്തവ എന്നിവരും ബാങ്ക് ജീവനകക്കാരും  പങ്കെടുത്തു.ജനറല്‍ മാനേജര്‍ കെ. രാജേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

ബാങ്കിന്റെ ഇമാസികയുടെ വാര്‍ഷിക സമാഹാരം 'മഹാബാങ്ക് സംവാദ് സരിത' വേദിയില്‍ സന്നിഹിതരായ പ്രമുഖര്‍ പ്രകാശനം ചെയ്തു. അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിച്ച വിവിധ ഹിന്ദി മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും  വിതരണം ചെയ്തു. ആഭ്യന്തരമന്ത്രി, ധനകാര്യ സഹമന്ത്രി എന്നിവരുടെ സന്ദേശം വായിച്ചു.വ്യക്തിഗത സ്പര്‍ശനത്തോടെ ഗുണമേന്മയുള്ള ഉപഭോക്തൃ സേവനം നല്‍കുന്നതില്‍ ഹിന്ദി, പ്രാദേശിക ഭാഷകള്‍ക്കുള്ള സുപ്രധാന പങ്ക് എംഡിയും സിഇഒയുമായ  എ എസ് രാജീവ്എടുത്തുപറഞ്ഞു.ബാങ്കിന്റെ സ്‌കീമിനൊപ്പം പൊതുജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാധ്യമമാണ് ഹിന്ദി ഭാഷയെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു. സോണല്‍ മാനേജര്‍ രാഹുല്‍ വാഗ്മാരെ നന്ദി പറഞ്ഞു.

Top